Latest Updates

വ്യത്യസ്തമായ രുചിയും സ്വാദുമായി മനംമയക്കുന്ന  ഗന്ധം നല്‍കി  പല ഇന്ത്യന്‍  വിഭവങ്ങളിലും ഇടം പിടിക്കാറുണ്ട് ഏലയ്ക്ക.  നിരവധി വിഭവങ്ങള്‍ക്ക് രുചി നല്‍കാന്‍ ഇത് ഉപയോഗിക്കുന്നു, എന്നാല്‍  രുചിയില്‍ മാത്രമല്ല, നിരവധി ഗുണങ്ങളാലും  സമ്പന്നമാണ് ഏലയ്ക്ക. 

ആയുര്‍വേദമനുസരിച്ച്, ഏലയ്ക്ക വാത, പിത്ത, കഫ ദോഷങ്ങളെയും സന്തുലിതമാക്കാന്‍ നല്ലതാണ്. കൂടാതെ മികച്ച ദഹനം നല്‍കുമെന്നും ആയുര്‍വേദ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.  വയറുവേദനയും കുടല്‍ വാതകവും കുറയ്ക്കുന്നതിന് ഏലയ്ക്ക ഗുണം ചെയ്യും. ആമാശയത്തിലും ശ്വാസകോശത്തിലുമുള്ള കഫശല്യം കുറയ്ക്കാന്‍ ഏലയ്ക്കയ്ക്ക് കഴിയും. വാതചികിത്സയിലും ഏലയ്ക്ക ഉപയോഗിക്കുന്നുണ്ട്. 

ശക്തമായ ഒരു സുഗന്ധവ്യഞ്ജനമെന്ന നിലയില്‍ ഏലയ്ക്കാ വിത്തുകള്‍  മൗത്ത് ഫ്രെഷനറായി ഉപയോഗിക്കുന്നു. ഏലയ്ക്ക ഒരു മികച്ച ആന്റിഓക്സിഡന്റാണെന്നും ് രക്തസമ്മര്‍ദ്ദം, ആസ്ത്മ, ദഹനക്കേട്, ഡിസൂറിയ തുടങ്ങി നിരവധി രോഗങ്ങള്‍ചികിത്സിക്കാന്‍ ഉപയോഗിക്കുന്നു എന്നും ഡോക്ടര്‍മാര്‍ പറയുന്നു. 
ഛര്‍ദ്ദി, ഗ്യാസ്‌ട്രൈറ്റിസ്, തൊണ്ടയിലെ അസ്വസ്ഥത,  വായ് നാറ്റം, ദഹനക്കേട്, അമിത ദാഹം, വെര്‍ട്ടിഗോ തുടങ്ങിയ അസുഖങ്ങള്‍ക്കും ഏലയ്ക്കയുടെ ഉപയോഗം ഫലപ്രദമാണ്. ഏലയ്ക്ക ചായയില്‍ ചേര്‍ക്കാം. അല്ലെങ്കില്‍  പൊടിച്ചത് 250  500 മില്ലിഗ്രാം എന്ന തോതില്‍ നെയ്യോ തേനോ ചേര്‍ത്ത് കഴിക്കാം. വായ്നാറ്റം മാരാനും  വയറിളക്കം ഉണ്ടാകുമ്പോഴോ ഏലയ്ക്ക  ചവച്ചരച്ച് കഴിക്കുകയോ വായില്‍ വയ്ക്കുകയോ ചെയ്യാം. 

അതേസമയം തോന്നിയത് പോലെ ഏലയ്ക്ക കഴിക്കാനും ുപാടില്ല. ഡോക്ടറുടെ നിര്‍ദേശാനുസരണം ഓരോരുത്തരുടെയും ശരീരപ്രകൃതിയക്ക് അനുസൃതമായി വേണം ഏലയ്ക്കയുടെ അളവും ഉപയോഗവും.

Get Newsletter

Advertisement

PREVIOUS Choice